ആത്മഹത്യയല്ല, ഉറക്കഗുളികയുടെ ഡോസ് കൂടിയതെന്ന് യുവനടി


താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ഉറക്ക ഗുളിക അമിതമായതാണെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവനടിയുടെ മൊഴി. എന്നാൽ, മൊഴി പോലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് വിവരം. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അ‌വശയായ നടിയെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസിനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇപ്പോൾ ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. വിവരം പുറംലോകം അറിഞ്ഞതോടെ നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ആത്മഹത്യശ്രമത്തിന് പിന്നിൽ ദിലീപിനെതിരെ ഉയർന്ന പുതിയ വെളിപ്പെടുത്തലിന് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. മനോരമ ഓൺലൈനാണ് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ സാക്ഷി കൂടിയായ യുവനടിയുടെ ആത്മഹത്യ ശ്രമത്തിന് ബന്ധമില്ലെന്നും പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചനയെന്നും മനോ​രമ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അമിത ഡോസ് കാരനാമം എന്നാണ് നടി മൊഴി നൽകിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍