ബുള്ളറ്റ് റോഡിലെ കുഴിയിൽ വീണ യാത്രക്കാരന് പരിക്കേറ്റ സംഭവം;PWD ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് മന്ത്രി തള്ളി.

താമരശ്ശേരി: താമരശ്ശേരി മുക്കം റോഡിൽ ക്ക് സമീപം കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ ബുള്ളറ്റ് യാത്രക്കാരൻ വീണ് സാരമായി പരിക്കേറ്റ സംഭവത്തിൽ PWD ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് മന്ത്രി തള്ളി.

സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നെന്നും, കരാറുകാരുടെയും, മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ടാണ് തള്ളിയത്.

സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ KSTP ഡയരക്ടറെ ചുമതലപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍