വട്ടക്കുണ്ട് അപകടത്തിൽ ഗുരുതര പരിക്കേറ്റ പുൽപ്പള്ളി സ്വദേശി ഷിബുവിൻ്റെ മകൻ സാവിയോ ഷിബു (3) മരണപ്പെട്ടു.


താമരശ്ശേരി: ഇന്ന് വൈകുന്നേരം വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട്  കാർ സ്കൂട്ടറിൽ തട്ടി മതിലിൽ ഇടിച്ച് പരിക്കേറ്റ്   ആശുപത്രിയിൽ പ്രവേശിച്ചവരിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മൂന്നു വയസ്സുകാരൻ സാവിയോ ഷിബു (3) മരണപ്പെട്ടു, കാറിലുണ്ടായിരുന്ന മറ്റുള്ളവരായ ഷിബു, റീജ, റീന, എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇവർ പുൽപ്പള്ളി  സ്വദേശികളാണ്.

ഇവർ സഞ്ചരിച്ച KL 62 653 നമ്പർ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി മതിലിൽ ഇടിക്കുകയായിരുന്നു

 സ്കൂട്ടറിന് സമീപം നിൽക്കുകയായിരുന്ന താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുൺ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍