മങ്കയം മലയില്‍ തീപിടുത്തം.


ബാലുശ്ശേരി:  മങ്കയം മലയില്‍ തീപിടുത്തം. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് മലയില്‍ നിന്ന് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. നരിക്കുനിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും മലക്ക് മുകളിലേക്ക് വാഹനം എത്താത്തിനാല്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ വൈകി. നാട്ടുകാരുടെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമായക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍