കെ എസ് കെ ടി യു പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.


താമരശ്ശേരി: കേന്ദ്ര ബജറ്റിൽ തൊഴിലാളി കർഷക വിരുദ്ധ നടപടിയിൽ  പ്രതിഷേധിച്ചു  കെ എസ് കെ ടി യു താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോരങ്ങാട് അങ്ങാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു .

കെ എസ് കെ ടി യു മേഖല സെക്രട്ടറി  ബിജു സ്വാഗതം പറഞ്ഞു   മേഖലാ പ്രസിഡണ്ട് പിഎം ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്കെടിയു ഏരിയ കമ്മിറ്റി അംഗം പി സുധാകരൻ ഉദ്ഘാടനം ചെയ്തു.

സിഐടിയു ആർട്ടിസാൻസ് യൂണിയൻ ഏരിയ ജോയിൻ സെക്രട്ടറി പി എം അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി.
എ പി ഭാസ്കരൻ, സി പി കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സികെ നൗഷാദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍