ആകര്‍ഷകമായ ശമ്പളം; കേരള ജുഡീഷ്യല്‍ സര്‍വീസില്‍ ഒഴിവുകള്‍
കേരള ഹൈക്കോടതി കേരള ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ 2022-ന് അപേക്ഷ ക്ഷണിച്ചു. മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കാണ് അവസരം. റെഗുലർ, എൻ.സി.എ. ഒഴിവിലേക്ക് അപേക്ഷിക്കാം. ആകെ 50 ഒഴിവുകൾ,
റിക്രൂട്ട്മെന്റ് നമ്പർ:1/2022 ഒഴിവ്: എസ്.ഐ. യു. സി. നാടാർ-1.
റിക്രൂട്ട്മെന്റ് നമ്പർ: 22022 ഒഴിവ്: ഷെഡ്യൂൾഡ് ട്രൈബ്സ് 5, ഷെഡ്യൂൾ കാസ്റ്റ് കൺവേർട്ട്സ് ടു ക്രിസ്റ്റ്യാനിറ്റി-1, ഹിന്ദു നാടാർ-1,
റിക്രൂട്ട്മെന്റ് നമ്പർ: 3/2022 റെഗുലർ ഒഴിവ്: 42. യോഗ്യത: നിയമബിരുദം. അഡ്വക്കേറ്റായി എന്റോൾ ചെയ്തിരിക്കണം.
പ്രായപരിധി: 35 വയസ്സ്.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, വൈവ -വോസി എന്നിവയിലൂടെ.
അപേക്ഷാഫീസ്: 1000 രൂപ. എസ്.സി./എസ്.ടി./തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നി വർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം.
പരീക്ഷയുടെ വിശദമായ സിലബസ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www. hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 23.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍