വിനീത ഷാജിയെ ആദരിച്ചു.

താമരശ്ശേരി:നിരവധി പ്രമുഖരുടെ ചിത്രം വരച്ചു കഴിവ് തെളിയിച്ച കോരങ്ങാട് കിഴക്കയിൽ വിനീത ഷാജിയെ താമരശ്ശേരി പഞ്ചായത്ത്  യുഡിഎഫ്  3-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ് മെമ്പർ ഫസീല ഹബീബ് ഉപഹാരം കൈമാറി. പരിപാടിയിൽ യുഡിഎഫ് ചെയർമാൻ ബാബുരാജ്, യുഡിഎഫ് കൺവീനർ ഹബീബ് റഹ്മാൻ, സക്കീർഹുസൈൻ, സത്യൻ ,രാജേന്ദ്രൻ, സി പി ബാബു, ബിജു, സറീജ്, അഭിമന്യു, ഷാമിൽ എന്നിവർ പങ്കെടുത്തു.

വീട്ടു ജോലിക്കിടയിലും നിരവധി പ്രമുഖരുടെ ചിത്രം വരയ്ക്കുന്ന വീട്ടമ്മയായ വിനീതയുടെ ചിത്രം വര കോരങ്ങാട്  ന്യൂസ് നേരത്തെ വാർത്ത നൽകിയിരുന്നു.തുടർന്ന് നിരവധി പേർ വിനീതയെ തേടിയെത്തി അഭിനന്ദനങ്ങൾ അർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍