തുല്യത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സഹകരണത്തോടെ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്ററി (പ്ലസ് ടു) തുല്യത കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.2022 ജനുവരി 1 -ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം.ഏഴാംതരം 
ജയിച്ചവര്‍ , 8,9 ക്ലാസ്സുകളില്‍ വെച്ച്‌ പഠനം നിര്‍ത്തിയവര്‍ പത്താംതരം ജയിക്കാത്തവര്‍ എന്നിവര്‍ക്ക് പത്താംതരം തുല്യത കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം.2022 ജനുവരി 22 -ന് 22 വയസ്സ് പൂര്‍ത്തിയായിരിക്കണം. പത്താംതരം ജയിച്ചവര്‍, പി.ഡി.സി., പ്ലസ് ടു ഇടയില്‍ വെച്ച്‌ പഠനം നിര്‍ത്തിയവര്‍, തോറ്റവര്‍ക്കും ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ തീയ്യതി ഫെബ്രുവരി 28 വരെ. ഫോണ്‍ നമ്ബര്‍ – 9349429596, 9605623396.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍