നരിക്കുനിയില്‍ വന്‍ ലഹരി വേട്ട; മയക്കുമരുന്നുകളുമായി ചേളന്നൂര്‍ സ്വദേശി പിടിയില്‍


നരിക്കുനി: രിക്കുനിയില്‍ വന്‍ ലഹരി വേട്ട. എംഡിഎംഎ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവയുമായി ചേളന്നൂര്‍ സ്വദേശിയായ യുവാവിനെ റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

കണ്ണങ്കര കിഴക്കേ നേരത്ത് കിരണ്‍(24) ആണ് പിടിയിലായത്. 1160 മില്ലിഗ്രാം എംഡിഎംഎ 120 മില്ലിഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.


റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐ പി എസ് സിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡിവൈഎസ്പി അശ്വ കുമാറിന്റെ നേതൃത്വത്തില്‍ നരിക്കുനിയില്‍ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

ഒരു കാറും പൊലീസ് പിടിച്ചെടുത്തു. മറ്റൊരു കാറിലെത്തിയ യുവാവ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍