താമരശ്ശേരിയില്‍ സാമൂഹ്യ വിരുദ്ധര്‍ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചു


താമരശ്ശേരി: താമരശ്ശേരിയില്‍ സാമൂഹ്യ വിരുദ്ധര്‍ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചു. കമ്മാളം കുന്നത്ത്, കെടവൂര്‍ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലാണ് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയത്.

കമ്മാളംക്കുന്നത്ത് റിട്ടയേര്‍ഡ് അധ്യാപകനായ വടക്കേപറമ്പില്‍ ഗോപിയുടെ 55 സെന്റ് ഭൂമിയിലെ 150ല്‍ ഏറെ കവുങ്ങുകളും തെങ്ങിന്‍ തൈകളും വെട്ടിനശിപ്പിച്ചു.

കെടവൂരില്‍ വി പി വേണുഗോപാല്‍, കെ പി ജയപ്രകാശ്, മനോജ് മാസ്റ്റര്‍, ധാമോദരന്‍, കെ പി ശ്രീനിവാസന്‍, വി പി വിജയന്‍ എന്നിവരുടെ കൃഷിയിടത്തില്‍ നിന്നും 250ഓളം കവുങ്ങിന്‍ തൈകള്‍ വെട്ടി നശിപ്പിച്ചു.

താമരശ്ശേരി ഇന്‍സ്പെക്ടര്‍ ടി എ അഗസ്റ്റിന്‍, എസ് ഐ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍