മീഡിയ വണിന് സംപ്രേഷണാനുമതിയില്ല; വിലക്ക് ശരിവെച്ച് ഹൈക്കോടതി
മീഡിയ വൺ ചാനലിനെതിരായ വിലക്ക് ശരിവെച്ച് കേരള ഹൈക്കോടതി. മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേ ഉള്ളൂ.
ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചുതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ കേന്ദ്രം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സംപ്രേക്ഷണം തടയാൻ നടപടി എടുത്തത് എന്നാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ നൽകിയ വിശദീകരണം.
അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ വാദം നിയമവിരുദ്ധവും കേട്ടുകേൾവിയില്ലാത്തതും, മാധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നാണ് ചാനലിന്റ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍