സംയോജിത കൃഷി ഏരിയാ തല ഉദ്ഘാടനം കെടവൂരിൽ നടന്നു.
താമരശ്ശേരി : വിഷുവിന് വിഷരഹിത പച്ചക്കറി വിതരണം ചെയ്യുക എന്ന പദ്ധതിയുടെ ഭാഗമായി സിപിഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത കൃഷിയ്ക്ക് ആരംഭമായി. ഏരിയാ തല ഉദ്ഘാടനം താമരശ്ശേരി കെടവൂരിൽ സി പിഐ എം താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. വി രവീന്ദ്രൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗങ്ങളായ എ പി സജിത്ത് , താമരശ്ശേരി സൗത്ത് ലോക്കൽ സെക്രട്ടറി ബിആർ ബെന്നി ഇ ശിവരാമൻ എന്നിവർ സംസാരിച്ചു. കെ പി രാധാകൃഷ്ണൻ സ്വാഗതവും വാർഡ് മെമ്പർ എം വി യുവേഷ് നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍