മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 51-കാരൻ അറസ്റ്റിൽ
വാഴക്കാട്(മലപ്പുറം): മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 51-കാരനെ പോലീസ് അറസ്റ്റുചെയ്തു. മൂന്നുവർഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
2019 മുതൽ പീഡനത്തിന് ഇരയാകേണ്ടിവന്നൂവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കല്യാണംകഴിഞ്ഞ് ഗർഭിണിയായിരിക്കുമ്പോൾ തുടങ്ങിയതാണ് പീഡനം. എതിർത്തപ്പോൾ കൊല്ലുമെന്നും കുടുംബബന്ധം തകർക്കുമെന്നും ഭീഷണിപ്പെടുത്തി ഭർത്തൃപിതാവ് പീഡനം തുടരുകയായിരുന്നു.
സംശയം തോന്നിയ ഭർത്താവ് ഭാര്യയെ ചോദ്യംചെയ്തപ്പോൾ എല്ലാം തുറന്നുപറയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍