ഒന്നാം ക്ലാസില്‍ ചേരാന്‍ 6 വയസ്സ് തികയണം

തിരുവനന്തപുരം:പുതിയ അധ്യയനവര്‍ഷം കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം. ഇനിമുതല്‍ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ് തികയണം. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്.നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂശുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോള്‍ ഈ ഇളവു പറ്റില്ല.എന്നാല്‍ കേന്ദ്ര നയം നടപ്പാക്കാന്‍ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ ഇളവു ഇനി നല്‍കില്ല.9 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും.കേന്ദ്രീയ വിദ്യാലയങ്ങള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിര്‍ബന്ധമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം 1 മുതല്‍ 5 വരെ ക്ലാസുകള്‍ പ്രൈമറിയും 6 മുതല്‍ 8 വരെ യുപിയും 9,10 ക്ലാസുകള്‍ ഹൈസ്‌കൂള്‍ വിഭാഗവുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍