താമരശ്ശേരി ചുരം നാലാം വളവിന് സമീപം റോഡിന് കുറുകെ പന്നി ചാടി ദമ്പതികള്‍ക്ക് പരിക്ക്.

അടിവാരം: ചുരം നാലാം വളവിന് സമീപം റോഡിന് കുറുകെ പന്നി ചാടി ദമ്പതികള്‍ക്ക് പരുക്ക്. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍
സ്വദേശി അവിനാഷ്(22), ഭാര്യ നന്ദിനി(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ചുരം നാലാം വളവ് ബൈപ്പാസ് റോഡിലായിരുന്നു അപകടം. വയനാട്ടില്‍ നിന്നും വരികയായിരുന്ന ഇവര്‍ ബൈപ്പാസ് റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പന്നി റോഡിന് കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരേയും ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍