ഇന്ന് മഹാശിവരാത്രി; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴ് ശിവ പ്രതിമകളെക്കുറിച്ച് അറിയാം 

വിശ്വാസികള്‍ക്ക് പരമശിവന്‍  സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദൈവമാണ് .ഇന്ത്യയിലുടനീളവും പല ലോക രാജ്യങ്ങളിലും ആരാധിക്കുന്ന ശിവനില്‍ 'ശക്തി'യും ഉള്‍ക്കൊള്ളുന്നുവെന്നാണ് സങ്കല്‍പ്പം. ജീവരൂപങ്ങളെ നവീകരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും പരിണാമം, പരിവര്‍ത്തനം എന്നിവ നടപ്പിലാക്കുന്നതിനുമാണ് സംഹാരം ആവശ്യമായി വരുന്നത്. സംഹാരം എന്നത് മനുഷ്യ ശരീരത്തിന്റെ മരണം എന്ന് മാത്രമല്ല അർത്ഥമാക്കുന്നത്, മറിച്ച് അശുദ്ധവും നിഷേധാത്മകവുമായ ചിന്തകള്‍, ആശയങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നുവെന്ന് കൂടിയാണ്.

മഹാശിവരാത്രി ആഘോഷത്തിന്റെ ഈ അവസരത്തില്‍, ഉയരം കാരണം പ്രാധാന്യം നേടിയ ലോകത്തിലെ ചില പരമശിവ പ്രതിമകളെക്കുറിച്ച് അറിയാം. ലോകമെമ്പാടുമുള്ള ഏറ്റവും ഉയരം കൂടിയ 7 ശിവ പ്രതിമകൾ താഴെ പറയുന്നവയാണ്.

കൈലാഷ് നാഥ് മഹാദേവ പ്രതിമ (144 അടി)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമകളിൽ ഒന്നാം സ്ഥാനത്താണ് നേപ്പാളിലെ കൈലാഷ്നാഥ് മഹാദേവ് പ്രതിമ. ഹിന്ദുമതത്തിലെ വിശുദ്ധ സംഖ്യയായ 108-നെ എന്നതിനെ അടിസ്ഥാനമാക്കി 108 അടി ഉയരമുള്ള ഈ പ്രതിമ 36 അടി ഉയരമുള്ള നിലത്താണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ മൊത്തം ഉയരം 144 അടി വരും.

മുരുഡേശ്വര്‍ ശിവ പ്രതിമ (123 അടി)

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമകളിലൊന്നാണ് മുരുഡേശ്വറിലുള്ളത്. മുരുഡേശ്വർ എന്നത് ശിവന്റെ മറ്റൊരു പേരാണ്. കര്‍ണാടകയിലെ മുരുഡേശ്വര്‍ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ശിവ പ്രതിമയ്ക്ക് 123 അടി ഉയരമുണ്ട്.

സര്‍വേശ്വര്‍ മഹാദേവ് പ്രതിമ (120 അടി)

ഗുജറാത്തിലെ വഡോദരയിലെ സുര്‍ സാഗര്‍ തടാകത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന 120 അടി ഉയരമുള്ള ശിവ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ശിവ പ്രതിമയാണ്

ആദിയോഗി പ്രതിമ (112 അടി)

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെള്ളിയാങ്കിരി താഴ്വരയിലാണ് 112 അടി ഉയരമുള്ള ആദിയോഗി ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഏറ്റവും ഉയരമുള്ള നാലാമത്തെ പ്രതിമമാണിത്. 500 ടണ്‍ ഉരുക്ക് കൊണ്ട് നിര്‍മ്മിച്ച ഇത് ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധകായ വിഗ്രഹമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്. മുക്തി/മോക്ഷം നേടാനുള്ള യോഗ സംസ്‌കാരത്തിന്റെ 112 വഴികളെയാണ് വിഗ്രഹം പ്രതീകപ്പെടുത്തുന്നത്.

മംഗള്‍ മഹാദേവ് പ്രതിമ (108 അടി)

മൗറീഷ്യസിലെ സാവാന്‍ ജില്ലയിലെ മംഗള്‍ മഹാദേവ് പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പ്രതിമയാണ്. 108 അടി ഉയരമാണ് ഈ ശിവ രൂപത്തിനുള്ളത്.

മങ്കമേശ്വര ശിവ പ്രതിമ (108 അടി)

ഉത്തര്‍പ്രദേശിലെ അലഹബാദ്ദില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രതിമയ്ക്കും 108 അടി ഉയരമുണ്ട്. മൗറീഷ്യസിലുള്ള വിഗ്രഹത്തിനൊപ്പം ഇതും അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. ഈ പ്രതിമയിൽ ശിവനോടൊപ്പം 33 മീറ്റര്‍ ഉയരമുള്ള നന്ദിഭഗവാനുമുണ്ട്.

ഹര്‍ കി പൗരി ശിവ പ്രതിമ (100 അടി)

ഹരിദ്വാറിലെ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന 100 അടി ഉയരമുള്ള ഈ ശിവ പ്രതിമ വളരെ മനോഹരമായ ഒന്നാണ്. ഏറ്റവും ഉയരം കൂടിയ ആറാമത്തെ ശിവ പ്രതിമയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍