രാജ്യത്ത് ഇന്നു ഇന്ധന വില കൂടി: പെട്രോളിന് 90 ഉം ഡീസലിന് 84 പൈസയും കൂടി
രാജ്യത്ത് ഇന്നും ഇന്ധന വില കൂടി. ഇന്ന് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുക. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റേയും പാചക വാതത്തിന്‍റെയും വില കൂട്ടിയിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായി. 7 ശതമാനമാണ് വര്‍ദ്ധനവ്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.വര്‍ധനവ് നിലവില്‍ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് - 107.31 പൈസയും ഡീസലിന് 94.41 പൈസയുമായി ഇന്നലത്തെ വില. കൊച്ചിയില്‍ പെട്രോളിന് 105.18 പൈസയും ഡീസല്‍-92.40 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ -105.45 ഡീസല്‍ - 92.61 പൈസയുമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍