കാരന്തൂരിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു; അന്വേഷണം


കോഴിക്കോട് കാരന്തൂരില്‍ വീട് കുത്തിത്തുറന്ന് സര്‍ണ്ണവും പണവും കവര്‍ന്നു. വാടകക്കാരായ ദമ്പതികളുടെ 28 പവന്‍ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ഡോഗ് സ്ക്വാഡും ഫോറന്‍സ് വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി.

കോഴിക്കോട് കാരന്തൂരിലെ ഇരുനില വീട്ടിലായിരുന്നു കവര്‍ച്ച. തിരൂര്‍ സ്വദേശികളായ ഹബീബ് റഹ്മാനും കുടുംബവും വാടകയ്ക്കാണ് ഇവിടെ താമസിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഇവര്‍ ബന്ധുവീട്ടിലായാരുന്നു. ഇന്നലെ രാത്രി മടങ്ങിയെത്തിയപ്പോഴാണ് വാതില്‍ കുത്തിതുറന്ന് ആരോ അകത്ത് കടന്നെന്ന്ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധവും പരിശോധന നടത്തി. സ്ഥലവും സഹാചര്യവും കൃത്യമായി അറിയാവുന്നവരാണ് മോഷത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിക്കുന്നുണ്ട്.

 മനസിലാക്കിയത്. അലമാരിയിലെ വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണം മോഷ്ടിച്ച വിവരം അറിയുന്നത്. വീടുവെക്കാനായി സൂക്ഷിച്ചിരുന്ന 28 പവന്‍ സ്വര്‍ണ്ണമാണ് നഷ്ടമായത്. അയ്യായിരം രൂപയും മോഷ്ടിച്ചു. വാതിലും ലോക്കറും കമ്പിപ്പാര ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. സംഭവത്തില്‍ കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍