ബിരിയാണി ചലഞ്ച് പൂർവ്വ വിദ്യാർത്ഥികളും കൈകോർക്കുന്നു
താമരശ്ശേരി: കോരങ്ങാട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 31 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്ക് 2000 ബാച്ച് താമരശ്ശേരി ജിവിഎച്ച്എസ്എസ് പൂർവ്വ വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ സംഭാവന നൽകി.
അസീബ് പൂനൂര്, അബ്ദുൽ അസീസ് കോരങ്ങാട്, ജംഷാദ് അറഫാ, എന്നിവർ ചേർന്ന് സ്പോൺസർ ചെയ്ത ഒരു ചാക്ക് അരി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസീല ഹബീബ് ഏറ്റുവാങ്ങി.
വികസനസമിതി ചെയർമാൻ അഷ്റഫ് കോരങ്ങാട് ,എച്ച് എം മനോജ് മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ഹബീബ് റഹ്മാൻ എ പി,പി ടി എ വൈസ് പ്രസിഡണ്ട് , സക്കീർ ഹുസൈൻ , ഷാജു ഹാരിസ്,മുഹമ്മദ് നിഹാൽ പി , തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
