പൊതുജനങ്ങള്‍ക്കു സൗജന്യമായി ലഭ്യമാക്കാനായി സംഘടിപ്പിച്ച ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ജില്ലാ പഞ്ചായത്തംഗം ഐ പി രാജേഷ് സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റിനു കൈമാറുന്നു.
പൂനൂര്‍: അവശത പേറുന്നവര്‍ക്കു സൗജന്യമായി വിതരണം ചെയ്യാനായി സംഘടിപ്പിച്ച ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ജില്ലാ പഞ്ചായത്തംഗം ഐ പി രാജേഷ് സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റിനു കൈമാറി. സ്വദേശത്തും വിദേശത്തുമുള്ള ഉദാരമനസ്‌കരായ ആളുകളുടെ സഹാത്തോടെയാണ് മൂന്ന് ഓക്‌സിജന്‍ ഉപകരണങ്ങള്‍ സംഘടിപ്പിച്ചത്. സ്പര്‍ശം ചാരിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സി പി കരീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പി സാജിദ, താമരശ്ശേരി ഗ്രാമപഞ്ചായത്തംഗം സൗദ, സഫീന കത്തറമ്മൽ, ഹാഫിസ് മലയില്‍, ഹബീബ തലയാട്, സൽമ്മുന്നിസ പൂനൂർ , മുഹമ്മദലി തലയാട് ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ് പ്രസിഡന്റ് മന്‍സൂര്‍ അവേലത്ത് സ്വാഗതവും ട്രഷറര്‍ വി കെ ജാബിര്‍ നന്ദിയും പറഞ്ഞു.
സ്പര്‍ശം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് രണ്ടു ലക്ഷത്തോളം രൂപ സമാഹരിക്കാനായത്. നിലവില്‍ മൂന്നു ഓക്‌സിജന്‍ ഉപകരണങ്ങള്‍ സ്പര്‍ശത്തിനു കീഴില്‍ വിതരണം ചെയ്യുന്നുണ്ട്. ആവശ്യക്കാരേറെ വന്നതിനാലാണ് കൂടുതല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍