ലഹരി മാഫിയകൾക്കെതിരെ ജാഗ്രത പുലർത്തണം : പി.കെ. ഫിറോസ്
കോഴിക്കോട് : നമ്മുടെ നഗരങ്ങളിലും, ഗ്രാമങ്ങളിലും ലഹരിമാഫിയാ സംഘങ്ങൾ വലിയ തോതിൽ പ്രവർത്തിച്ച് വരുന്നുണ്ടെന്നും ഇവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കോഴിക്കോട് മുസ് ലിം യൂത്ത് ലീഗ് ഓഫീസിൽ വെച്ച് നടന്ന ലഹരി നിർമാർജ്ജന സമിതി മണ്ഡലം ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിലും സമൂഹത്തിലും സമാധാനം തകർക്കുന്ന ഈ സംഘങ്ങൾക്ക് ചില ഉദ്യോഗസ്ഥരുടെ രഹസ്യ സഹായമുണ്ട്. ഉദ്യോഗസ്ഥരെ വലിയ സാമ്പത്തിക ഇടപാടിലൂടെ വരുതിയിലാക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും മറ്റും ലഹരിവസ്തുക്കളുടെ വിപണനം നിയമപാലകരുടെ മൗനാനുവാദത്തോടെ നടക്കുന്നത് ദൗർഭാഗ്യകരമാണ്
ലഹരി വിരുദ്ധ മുന്നേറ്റത്തിന് കലവറയില്ലാത്ത പിന്തുണ നൽകുന്നതായും ഫിറോസ് പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ജന. സിക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ, സീനിയർ വൈസ് പ്രസിഡണ്ട് ഇമ്പിച്ചി മമ്മു ഹാജി, വനിതാ വിംഗ് സംസ്ഥാന ജന. സിക്രട്ടറി മറിയ ടീച്ചർ, എ.കെ അബ്ബാസ്, സീനത്ത് കുന്നമംഗലം, റുബീന കെ.സി സംസാരിച്ചു.എ.എം എസ് അലവി സ്വാഗതവും അസ്മ നല്ലളം നന്ദിയും പറഞ്ഞു.
സലാം കൊടിയത്തൂർ, റുഖിയ ടീച്ചർ, ഷരീഫ് വെണ്ണക്കോട്, സുബൈർ നെല്ലോളി, ടി.എം.സി അബൂബക്കർ, കെ.കെ കോയ, കാസിം പള്ളിത്താഴം, ആയിശ കൊടിയത്തൂർ, സലീന സിദ്ദീഖലി, ഷറഫുന്നിസ മാവൂർ, ഫൗസിയ പാലങ്ങാട്, പത്മിനി രാമൻ, സഫിയ പി.കെ, ഷെറീന റിഷാദ്, അബ്ദുൽ ഖാദർ, ഹമീദ് കോട്ടുമ്മൽ,
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ റംല, മുത്തുലക്ഷ്മി ടീച്ചർ, സഫിയ ബേപ്പൂര്
സംബന്ധിച്ചു.കോഴിക്കോട് മുസ് ലിം യൂത്ത് ലീഗ് ഓഫീസിൽ വെച്ച് നടന്ന ലഹരി നിർമാർജ്ജന സമിതി മണ്ഡലം ലീഡേഴ്സ് മീറ്റ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍