പണി നടക്കുന്ന ഫ്ലാറ്റിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരണപ്പെട്ടു


താമരശ്ശേരി: താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ പണി നടക്കുന്ന ഫ്ലാറ്റിനകത്ത് പരിക്കേറ്റ നിലയിൽ കാണപ്പെട്ട തച്ചംപൊയിൽ സ്വദേശി ദേവദാസൻ മരണപ്പെട്ടു.

കഴിഞ്ഞ ഇരുപത്തിമൂന്നാം തിയ്യതി രാത്രിയാണ് ഫ്ലാറ്റിൽ നിന്നും ബഹളം കേട്ടതും പിന്നീട് കൂടെ യുണ്ടായിരുന്ന രണ്ടു പേർ ആബുലൻസിനായി പുറത്തെത്തിയതും.

തലക്ക് മാരകമായി പരിക്കേറ്റ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു, അഞ്ച് ദിവസം പിന്നിട്ടിട്ടും ബോധം വന്നിരുന്നില്ല.

ഫ്ലാറ്റിനു മുകളിൽ കൂട്ടം ചേർന്ന് മദ്യപിച്ച ശേഷമാണ് പരിക്കേറ്റത്.

ഗോവണി പടിയിൽ നിന്നും വീണണ് പരിക്കേറ്റതെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നവർ നാട്ടുകാരോട് പറഞ്ഞിരുന്നത്, എന്നാൽ അതിൻ്റെ ലക്ഷണമൊന്നും  അവിടെ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പരിക്കേറ്റ് ഇത്രയും ദിവസം പിന്നിട്ടിട്ടും ബന്ധുക്കളാരും ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍