രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടും


ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടും. പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടും. അഞ്ച് ദിവസത്തിനിടെ നാലാമത്തെ തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തുന്നത്. 2021 നവംബര്‍ നാലിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാക്കിയത്. ഇന്നലെ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചിരുന്നു.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്രാ എണ്ണ വില ബാരലിന് 130 ഡോളര്‍ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിക്കാന്‍ വീണ്ടും ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍