എസ് കെ എസ് എസ് എഫ് -എസ് വൈ എസ് കോരങ്ങാട് ശാഖ ഹൈദറലി തങ്ങൾ അനുസ്മരണവും റമളാൻ മുന്നൊരുക്കവും സംഘടിപ്പിച്ചു


താമരശ്ശേരി എസ് കെ എസ് എസ് എഫ് -എസ് വൈ എസ് കോരങ്ങാട് ശാഖ ഹൈദറലി തങ്ങൾ അനുസ്മരണവും റമളാൻ മുന്നൊരുക്കവും സംഘടിപ്പിച്ചു.യോഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ ഉൽഘാടനം നിർവഹിച്ചു .ഫൈസൽ ഫൈസി മടവൂർ പ്രമേയ പ്രഭാഷണം നടത്തി .     

എസ് കെ എസ് എസ് എഫ് ജില്ല ട്രഷററായി തെരഞ്ഞെടുക്കപെട്ട ഫൈസൽ ഫൈസിക്ക് മഹല്ല് പ്രസിഡന്റ് പി എ അബ്ദുസ്സമദ് ഹാജി ഉപഹാരം നൽകി,പട്ടിക്കാട് ജാമിഅ : നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കിയ ഇർഷാദ് ഫൈസി കോരങ്ങാടിന് സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ ഉപഹാരം നൽകി .  ചടങ്ങിൽ എം ടി ആലി ഹാജി അധ്യക്ഷത വഹിച്ചു ,ബഷീർ ഫൈസി ,ഷമീം ഉസ്താദ് ,മിദ്‌ലാജ് അലി ,അബ്ദുറഹിമാൻ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു ,വിപി സലാം സ്വാഗതവും നിയാസ് വാപ്പനാം പൊയിൽ നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍