കോരങ്ങാട് പബ്ലിക് ലൈബ്രറി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
താമരശ്ശേരി: എഴുത്തുകാരനും നിരൂപകനുമായ ബൈജു ടി ഷൈബുവിനെയും ചിത്രകാരി വിനീത ഷാജിയും കോരങ്ങാട് പബ്ലിക് ലൈബ്രറി
ഉപഹാരം നൽകി ആദരിച്ചു.
ലൈബ്രറിയിൽ വെച്ചു നടന്ന ചടങ്ങിൽ
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹ്മാൻ ഇരുവർക്കും ഉപഹാരം നൽകി. വിനീത രാഷ്ട്രപിതാവിന്റെ ചിത്രം ലൈബ്രറിയിലേക്ക് കൈമാറി.
ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്, ജനറൽ സെക്രട്ടറി ഷാജു സിപി, ട്രഷറർ ഷംസീർ വമ്പൻ , മോളി ടീച്ചർ, പി ടി അബൂബക്കർ, എപി റസാഖ്, പി ടി നജീബ്, റാഷിദ് പി സി, ഹബീബ് റഹ്മാൻ എ പി, ആന്റണി ജോയ്, ജിനു ഖത്തർ, നാരായണൻ മാസ്റ്റർ, രാജേഷ് കോട്ടക്കുന്ന്, രമനിഷ് കുട്ടൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍