അവസാന മത്സരത്തിൽ എടികെയെ തകർത്തു; ലീഗ് വിന്നേഴ്‌സ് ഷീൽഡ് ജംഷേദ്പുരിന്


മഡ്ഗാവ്: ഐഎസ്എല്ലിൽ ഈ സീസണിലെ ലീഗ് ജേതാക്കൾക്കുള്ള ലീഗ് വിന്നേഴ്സ് ഷീൽഡ് ജംഷേദ്പുരിന്. അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് 20 കളികളിൽ നിന്ന് 13 ജയവും നാല് സമനിലയും മൂന്ന് തോൽവിയുമടക്കം 43 പോയന്റോടെ ജംഷേദ്പുർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ജംഷേദ്പുർ തങ്ങളുടെ ആദ്യ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയത്.

56-ാം മിനിറ്റിൽ യുവതാരം റിത്വിക് ദാസാണ് ജംഷേദ്പുരിന്റെ വിജയ ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സാണ് സെമിയിൽ ജംഷേദ്പുരിന്റെ എതിരാളികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍