വിട പറഞ്ഞ ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ചു വിനീത ഷാജി; സമൂഹമാധ്യമങ്ങളിൽ ചിത്രം നിരവധി പേർ പങ്കുവച്ചു
താമരശ്ശേരി:കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മതേതര കേരളത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ചു യുവ ചിത്രകാരി വിനീത ഷാജി ശ്രദ്ധേയമായി. ഇതിനകം തന്നെ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കു വയ്ച്ചു .
ഓരോ ചിത്രം വരയ്ക്കാൻ മണിക്കൂറുകൾ വേണമെങ്കിലും കേരളത്തിലെ മതേതര മുഖത്തെ വരയ്ക്കാൻ വിനീത ഷാജിക്ക് അധികം മണിക്കൂറുകൾ ഒന്നും വേണ്ടിവന്നില്ല.
താമരശ്ശേരി കോരങ്ങാട് (korangad)
സ്വദേശിയാണ് വിനീത. വീട്ടിലെ ജോലികൾക്കിടെ ആണ് വീട്ടമ്മയായ വിനീത ഷാജി ചിത്രങ്ങൾ വരയ്ക്കുന്നത്.യുവ ചിത്രകാരിയെ തേടി നിരവധി അനുമോദനങ്ങൾ ഇതിനകം എത്തിക്കഴിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍