മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് മറിയം നിര്യാതയായി


കോഴിക്കോട് :തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് മറിയം(80) നിര്യാതയായി. ദേവര്‍കോവിലിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്താല്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഭർത്താവ് : അഹമ്മദ് ഹാജി.  മക്കൾ : ഖദീജ ആയിശ, സൗദ, സറീന, പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ : പി പി മൊയ്തു മാസ്റ്റർ, ജമാൽ പുളിയാവിൽ, അബ്ദുല്ല, അലി തളിക്കര, സാബിറ ചെറുമോത്ത്.ഖബറടക്കം വൈകിട്ട് നാലിന് ദേവര്‍കോവില്‍ കൊടക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍