ഇ എം എസ്, എ കെ ജി ദിനം ആചരിച്ചു
താമരശ്ശേരി: സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെയും തച്ചംപൊയിൽ ലോക്കൽ കമ്മിറ്റിയും സംയുക്തമായി കോരങ്ങാട് അങ്ങാടിയിൽ ഇ എം എസ്, എ കെ ജി ദിനം ആചരിച്ചു.
ദിനാചരണം സിപിഐഎം താമരശ്ശേരി ഏരിയാകമ്മിറ്റി അംഗം കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു.
എ പി ഭാസ്കരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐഎം തച്ചംപൊയിൽ ലോക്കൽ സെക്രട്ടറി ഇ ശിവരാമൻ അധ്യക്ഷത വഹിച്ചു.
എസ്എഫ്ഐ താമരശ്ശേരി ഏരിയ പ്രസിഡണ്ട് സലീൽ . ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശശി, ബിജു, നൗഷാദ്,കെ കെ വസന്തകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സിപിഐഎം തച്ചംപൊയിൽ ലോക്കൽ കമ്മിറ്റി അംഗം അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍