താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ കോമ്പൗണ്ട് കമ്പിവേലി സ്ഥാപിച്ചു സുരക്ഷയൊരുക്കി

താമരശ്ശേരി: ഏറെ കാലത്തിനു ശേഷം താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ കോമ്പൗണ്ടിന്  ചുറ്റും കമ്പിവേലി സ്ഥാപിച്ചു സ്കൂൾ അധികൃതർ.

രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ ഉൾപ്പെടെ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് പതിവായിരുന്നു. കോമ്പൗണ്ടിന് ചുറ്റും കമ്പിവേലികൾ സ്ഥാപിച്ചതോടെ സ്കൂളിന് കൂടുതൽ സുരക്ഷ ഒരുക്കിയിരിക്കുകയാണ് സ്കൂൾ അധികൃതർ.

അതേസമയം ഏതാനും വർഷം മുമ്പ് സ്കൂളിലെ പ്രധാന രേഖകളടങ്ങിയ കമ്പ്യൂട്ടറും സ്കൂളിലെ അധ്യാപകർക്കായി ശമ്പളം നൽകാൻ വെച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപയും കാണാതായിട്ട്
പോലീസ് അന്വേഷണത്തിൽ ഒരു തുമ്പും ലഭിച്ചിട്ടില്ല  ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍