പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു


കേരളത്തിൽ മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള സൗമ്യനായ രാഷ്ട്രിയ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.ആത്മീയ നേതാവെന്ന നിലയിലും കേരളിയർ ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ്. പാവപ്പെട്ടവരോടും അവ ശത അനുഭവികുന്നവരോടും അനുഭാവവും അവരുടെ പ്രശ്നങ്ങൾ പരിഹരികുന്നതിൽ മുൻപന്തിയിൽ നിന്ന നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ഐ എൻ എൽ കട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. അനുശോചന യോഗത്തിൽ ഹുസൈൻ കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. ഷരീഫ് ചുണ്ടൻ കുഴി, സുലൈമാൻ കന്നൂട്ടിപ്പാറ, ഫൈസൽ ചിങ്ങനാം പൊയിൽ, ജമാഅത്ത് അബ്ദുറഹിമാൻ ഹാജി, ആരിഫ് കോളിക്കൽ, റഹിനാസുദ്ദീൻ ചുണ്ടൻകുഴി തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍