ഒരു മുറം വിഷരഹിത പച്ചക്കറി

താമരശ്ശേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ തരിശ് ഭൂമിയിൽ ഹരിതാഭമായ വിഷരഹിത പച്ചക്കറി വിളയിച്ചതിൻ്റെ ഉദ്ഘാടനം റോട്ടറി ക്ലബ് പ്രസിഡണ്ട് വിജോഷ് കെ ജോസ് തലയാടിൻ്റെ അധ്യക്ഷതയിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താർ നിർവ്വഹിച്ചു.

പ്രോഗ്രാം ഡയറക്ടർ റോട്ടറിയൻ ബേബി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ

മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ്, താമരശ്ശേരി പഞ്ചായത്ത് കൃഷി ഓഫീസർ സബീനാ എം എം, റോട്ടറി അസിസ്റ്റൻറ് ഗവർണർ എം.ഡി. കെ പി അനിൽകുമാർ മുക്കം, ജെ.സി.ഐ. പ്രസിഡണ്ട് ഫസലാ ഭാനു, തുടങ്ങിയവർ സംസാരിച്ചു .

ചടങ്ങിൽ റൊട്ടറിയൻ എം പി എച്ച്  എഫ അഡ്വക്കേറ്റ്  ബെന്നി ജോസഫ് നന്ദി അറിയിച്ചു.റോട്ടറി ക്ലബ് അംഗങ്ങളുടെ സജീവ് പങ്കാളിത്തത്തോടുകൂടി നടന്ന വിളവെടുപ്പ് ഉത്സവം  ഇന്നത്തെ സായംസന്ധ്യയിൽ ഹരിതാഭമായ നിറച്ചാർത്തായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍