ബാലുശ്ശേരിയിൽ ഇന്ന് ബുള്ളറ്റിന് പിറകിൽ ഓട്ടോയിടിച്ച് യുവാവ് മരിച്ചു


ബാലുശ്ശേരി: ബുള്ളറ്റിന് പിറകിൽ ഓട്ടോയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബാലുശ്ശേരി ബ്ലോക്ക് റോഡിൽ ഇന്നലെ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. ബാലുശ്ശേരി മാര്യംമഠം മാധവ് ൽ റിട്ട. സബ് ഇൻസ്പെക്ടർയതീഷിന്റെ മകൻ സായൂജ് (20) ആണ് മരിച്ചത്.
അപകടം നടന്ന ഉടനെ കെ.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും രക്ഷപ്പെടുത്താനായില്ല.

ഇടിച്ച ഉടനെ ഓട്ടോയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതായി പറയപ്പെടുന്നു. ഹേൽമറ്റ് വച്ച് യാത്ര ചെയ്ത സായൂജിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നുണ്ട്. സായൂജ്  ഉള്ളിയേരി എം ഡി റ്റ് വിദ്യാർത്ഥിയാണ്. അമ്മ:സന്ധ്യ. സഹോദരൻ:സിദ്ധാർത്ഥ് .

ഒരിടവേളക്ക് ശേഷമാണ് ബാലുശ്ശേരി മേഖലയിൽ വാഹനപകട മരണം സംഭവിക്കുന്നത്.സംസ്ഥാന പാതയിലെ റോഡ് നവീകരണം ഈ റൂട്ടിൽ അപകടക്കുരുക്കൊരുക്കുന്നുണ്ട്. മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍