പണമിടപാടുകള്‍ മാറ്റിവയ്ക്കണ്ട; ബാങ്കുകള്‍ക്ക് അടുത്തയാഴ്ച കൂട്ട അവധി, പ്രവര്‍ത്തിക്കുക 3 ദിവസം മാത്രം


തിരുവനന്തപുരം: ബാങ്ക് പണമിടപാട് നടത്താന്‍ അടുത്താഴ്ച കാത്തിരിക്കുകയാണെങ്കില്‍ എട്ടിന്റെ പണികിട്ടും. ദേശീയ പണിമുടക്ക് ഉള്‍പ്പടെ വരുന്നതിനാല്‍ അടുത്തയാഴ്ച മൂന്ന് ദിവസം മാത്രമേ പ്രവൃത്തിദിനമായിരിക്കൂ. ഇതില്‍ രണ്ട് ദിവസവും സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തിരക്കിലായിരിക്കും.

ഈ വരുന്ന ശനി,ഞായര്‍ (26,27) ദിവസങ്ങളില്‍ ബാങ്ക് അവധിയാണ്. 28നും 29നും ദേശീയ പണിമുടക്ക്. 30,31 ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിനമാണെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ഏപ്രില്‍ ഒന്നിന് കണക്കെടുപ്പിലായതുകൊണ്ട് ബാങ്ക് അവധിയാണ്. രണ്ടാം തീയതി പ്രവര്‍ത്തി ദിനമാണ്. മൂന്നാം തീയതി ഞായറാഴ്ച അവധിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍