ആഘോഷം അതിരുവിട്ടാൽ സ്കൂൾ മേലധികാരി കൾക്കെതിരെയും നടപടി സ്വീകരിക്കും. പൊതു വിദ്യഭ്യാസ ഡയരക്ടർ

എസ്.എസ്.എൽ.സി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷ കളെഴുതുന്ന വിദ്യാർത്ഥികൾ കോഴ്സ് തീർന്നു പോകുന്നതിന്റെ ഭാഗമായി ഒത്തുചേര ലുകളും ആഘോഷങ്ങളും നടത്തുന്നത് പരിധി വിടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ വിദ്യാർത്ഥികൾ വാഹനങ്ങളുമായി സ്കൂൾ ക്യാമ്പസിൽ പ്രവേശിക്കുന്നത് സ്കൂൾ മേലധികാരികൾ കർശനമായി തടയേണ്ടതും കൂടിച്ചേരലുകളും ആഹ്ലാദം പങ്കിടുന്നതും ക്ലാസ് മുറികളിലും അസംബ്ലി ഹാളിലും ഒതുക്കിനിർത്താൻ ശ്രദ്ധിക്കേണ്ടതുമാണെന്നും, കൂടാതെ അത്തരം പരിപാടികളിൽ അദ്ധ്യാപകരുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടാകേണ്ടതുമാണെന്നും കാണിച്ച് പൊതുവിദ്യഭ്യാസ ഡയരക്ടർ ഉത്തരവിറക്കി.

 ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ സ്കൂൾ മേലധികാരി കൾക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന്  ഉത്തരവിൽ പറയുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍