ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കുന്നു; പ്രവാസികളെ ഏറെ ആകർഷിച്ച വിമാന സർവീസ്

കോഴിക്കോട്: ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് വീണ്ടും തുടങ്ങുന്നു. മാർച്ച് 28 മുതൽ വിമാന സർവീസ് പുനരാരംഭിക്കും. പ്രവാസികളെ ഏറെ ആകർഷിച്ചിരുന്ന വിമാന സർവീസായിരുന്നു ഷാർജ- കോഴിക്കോട് എയർ ഇന്ത്യ സർവീസ്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസ് അന്താരാഷ്ട്ര വിമാന വിലക്ക് മാറ്റിയതോടെയാണ് പുനരാരംഭിക്കാൻ തീരുമാനമായത്.

മുമ്പ് ആഴ്ചയിൽ എല്ലാ ദിവസവുമുണ്ടായിരുന്ന ഈ സർവീസ് പ്രവാസികൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. വർഷങ്ങളായി ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളാണ് കോഴിക്കോട് നിന്നും ഷാർജയിലേക്ക് സർവീസ് നടത്തിയിരുന്നത്.

വിമാനത്തിൻറെ സമയവും തിരക്ക് കുറഞ്ഞ സമയങ്ങളിലുള്ള അധിക ലഗേജ് അനുവദിക്കുന്നതും യാത്രക്കാരെ ഏറെ ആകർഷിച്ച ഘടകമാണ്. വിമാന സർവീസുകളുടെ സമയം രാത്രിയാണെന്നതും പ്രത്യേകതയായിരുന്നു. എല്ലാ ദിവസവും രാത്രി ഒന്നിന് ഷാർജയിൽ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 6:35നാണ് കോഴിക്കോട് എത്തുക. തിരിച്ച് രാത്രി പത്തിന് കോഴിക്കോടു നിന്നും പുറപ്പെട്ട് രാത്രി 12:05ന് ഷാർജയിൽ എത്തും

ഷാർജയിൽനിന്നും കോഴിക്കോട്ടേക്ക് 430 ദിർഹമാണ് ഏറ്റവും കുറഞ്ഞ വിമാന നിരക്ക്. എക്കണോമി ക്ലാസിൽ 40കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 45 കിലോ ബാഗേജും കൊണ്ടുപോകാമെന്ന പ്രത്യേകതയും ഈ വിമാന സർവീസിനുണ്ട്. ഡൽഹി, കൊച്ചി, മുംബൈ സെക്ടറിൽ ഡ്രീംലൈനർ വിമാനങ്ങളാണ് ഉപയോഗിക്കുക. എയർഇന്ത്യയുടെ വെബ്‌സൈറ്റ് മുഖേനയോ ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും എയർ ഇന്ത്യ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍