കുടുംബത്തിലെ നാലു പേരെ തീവെച്ച് കൊന്നു; പിതാവ് അറസ്റ്റില്‍


ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയടക്കം കുടുംബത്തിലെ നാലു പേരെ തീവെച്ച് കൊന്നു.പിതാവ് അറസ്റ്റില്‍.  ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റ അസ്‌ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദാണ് തീവെച്ച് കൊലപ്പെടുത്തിയത്. മകനെയും കുടുംബത്തെയും ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ആസൂത്രിതമായാണ് ഹമീദ് കൊല നടത്തിയത്. കത്തിക്കാനായി നേരത്തെ തന്നെ ഇയാള്‍ വീട്ടില്‍ പെട്രോള്‍ കരുതിയിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കവെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.  തീ കത്തുന്നത് കണ്ട്  നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 

കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഹമീദും മകന്‍ മുഹമ്മദ് ഫെെസലുമായി തർക്കമുണ്ടായിരുന്നെന്നാണ് സൂചന. പ്രതി  ഹമീദിനെ  പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍