മാര്‍ച്ച് 20 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല


ഞായറാഴ്ച്ച മുതല്‍ ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും 12 മുതല്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെയ്സ് മാസ്‌ക് നിര്‍ബന്ധമില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ മാസ്‌ക് ധരിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധരിക്കാം.

കൊവിഡ് വാക്സിനേഷന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിവാര റാപ്പിഡ് ആന്റിജന്‍ പരിശോധന വ്യവസ്ഥയില്‍ മാറ്റമില്ല. മാസ്‌ക് ഒഴിവാക്കുമെങ്കിലും കൊവിഡിനെതിരെയുള്ള മറ്റെല്ലാ മുന്‍കരുതലുകളും പാലിക്കണമെന്നും വിദ്യാഭ്യസ മന്ത്രാലയം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍