എന്‍ട്രന്‍സ് ക്ലാസിന് പോകവേ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു


തൃശൂര്‍: ബെക്കും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പെരുമ്പിലാവ് പൂഴിക്കുന്നത്ത് അസ്ലമിന്റെ മകന്‍ അന്‍സില്‍ (18) ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്(Bus) അന്‍സില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അന്‍സില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

രാവിലെ ഓന്‍പതു മണിയോടെയായിരുന്നു അപകടം. തൃശൂരില്‍ എന്‍ട്രന്‍സ് ക്ലാസിന് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പിതാവ് വിദേശത്താണ്. മാതാവ് നിഷയുടെ പെരുമ്പിലാവിലെ വീട്ടിലാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.

പുന്നയൂര്‍ക്കുളത്ത് പുതുതായി പണിത വീട്ടിലേക്കു താമസം മാറാനുള്ള തയാറെടുപ്പിലായിരുന്നു. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. സഹോദരന്‍: അമിന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍