ബത്തേരിയിലെ റിസോര്‍ട്ടില്‍ യുവതിയേയും യുവാവിനെയുംയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയിലെ റിസോര്‍ട്ടില്‍ യുവതിയേയും യുവാവിനെയുംയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത(22) എന്നിവരെയാണ് മണിച്ചിറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇവര്‍ ഇവിടെ മുറിയെടുത്തത്. ഇന്ന് ഇവര്‍ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല.
തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ മുറിയിലെ ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.

  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍