ദേവദാസൻ്റെ മരണം ;പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും, ഡോഗ് സ്കോഡും ഫ്ലാറ്റിൽ പരിശോധന നടത്തി.

താമരശ്ശേരി: താമരശ്ശേരി ചുണ്ടക്കുന്നിൽ പണി നടക്കുന്ന ഫ്ലാറ്റിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ പരിക്കേൽക്കുകയും, പിന്നീട് മരണപ്പെടുകയും ചെയ്ത തച്ചംപൊയിൽ സ്വദേശി ദേവദാസിന് പരിക്കേൽക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഗോവണി പടിയിൽ നിന്നും വീണാണ് പരിക്കേറ്റതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പുറത്ത് പറഞ്ഞിരുന്നത്. എന്നാൽ ഗോവണി പടവുകളിൽ രക്തക്കറയോ ,വീണതിൻ്റെ മറ്റു ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല എന്ന് ആമ്പുലൻസിൽ കയറ്റാൻ സഹായിച്ച നാട്ടുകാർ പറഞ്ഞു.  തലക്കേറ്റ മാരകമായ പരിക്കായിരുന്നു മരണകാരണം.

അഞ്ച് ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്ന ദേവദാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍