ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടിയ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
നാദാപുരം: ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടിയ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാണിമേല്‍ നരിപ്പറ്റ സ്വദേശിനി യായ സുബീന മുംതാസിനെ(40)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 25 നായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ചറിയിച്ച ശേഷമാണ് സുബിന അന്ന് കിണറ്റില്‍ ചാടിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ പ്രതിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍