പ്ലസ് വൺ വിദ്യാർഥിനിയെ മാസങ്ങളായി പീഡനത്തിനിരയാക്കി; നാലുപേർ അറസ്റ്റിൽ
കടയ്ക്കൽ: മുത്തശ്ശിയോടൊപ്പം താമസിച്ചുവന്ന പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ.
തുടയന്നൂർ പോതിയാരുവിള സജീർ മൻസിലിൽ സുധീർ (39), പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മൻസിലിൽ ബഷീർ (52), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂൺമുതൽ കുട്ടി പീഡനത്തിനിരയായതായി പോലീസ് പറഞ്ഞു.
പ്രതികളായ സുധീറും മുഹമ്മദ് നിയാസും പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. വസ്ത്രങ്ങളും മറ്റു സാധനങ്ങളും നൽകിയാണ് മോഹനനും ബഷീറും കുട്ടിയെ പീഡനത്തിനിരയാക്കിയത്.
സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടർന്ന് അധികൃതർ ചൈൽഡ്ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ്ലൈൻ അധികൃതർ സംഭവം കടയ്ക്കൽ പോലീസിനു കൈമാറുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍