ഹിജാബ് : ഇസ്‌ലാമിക പ്രമാണങ്ങൾ പരിഗണിക്കാതെയുള്ള വിധി മുജാഹിദ് സമ്മേളനം
എകരൂലിൽ പൂനൂർ മണ്ഡലം മുജാഹിദ് സമ്മേളനം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
എകരൂൽ : ഹിജാബ് വിഷയത്തിൽ വന്ന ഹൈക്കോടതി വിധി ഇസ്‌ലാമിക പ്രമാണങ്ങൾ ശരിയാംവിധം പരിശോധിക്കാതെയും ,
പരിഗണിക്കാതെയുമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എകരൂൽ സലഫി നഗരിയിൽ സംഘടിപ്പിച്ച പൂനൂർ മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.
മതത്തിന്റെ വിശ്വാസപരമായ വിഷയങ്ങളിലും കർമ്മാനുഷ്ഠാനവുമായി ബന്ധപ്പെട്ടകാര്യങ്ങളിലും പരിശുദ്ധ ക്വുർആനിലൂടെയും പ്രവാചകാധ്യാപനങ്ങളിലൂടെയും പഠിപ്പിക്കുന്നതാണ് ആധികാരികമായതും , വിശ്വാസികൾ പിന്തുടരാൻ ബാധ്യപ്പെട്ടതും .
ഇന്ത്യൻ ഭരണഘടന എല്ലാ മതവിശ്വാസികൾക്കും അവരവരുടെ ആചാരങ്ങളും ജീവിതരീതിയും എല്ലാ മേഖലകളിലും പിന്തുടരുന്നതിന് അനുമതി നൽകിയിരിക്കെ, ഹൈക്കോടതി വിധി തീർത്തും നിരാശാജനകവും ഭരണഘടന അവകാശങ്ങളുടെ ലംഘനവുമാണ്.
മുസ്‌ലിം വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം ഹിജാബ് നിർബന്ധമാണെന്നിരിക്കെ ഹൈക്കോടതിയുടെ കണ്ടെത്തൽ വിചിത്രമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
സമ്മേളനം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ സി.പി.സലീം, പ്രൊഫ.ജൗഹർ മുനവ്വർ, അബ്ദുറഷീദ് കൊടക്കാട്, അബ്ദുറശീദ് കുട്ടമ്പൂർ, വി.കെ.ഉനൈസ് സ്വലാഹി, സയ്യിദ് സബീഹ് തങ്ങൾ, ടി.എൻ.ഷക്കീർ സലഫി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിദ്യഭ്യാസ അവാർഡ് ദാനം പി.എസ്.സി മെമ്പർ ഡോ. ഷാജിബ് നിർവ്വഹിച്ചു. വിസ്ഡം മദ്റസ പൊതു പരീക്ഷ, ക്യൂ.എച്ച്.എൽ.എസ് വാർഷിക പരീക്ഷ അവാർഡുകൾ സ്വാഗത സംഘം ചെയർമാൻ നൗഷാദ് മുണ്ടക്കൽ, വിസ്ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം സി.പി.അബ്ദുല്ല എന്നിവർ വിതരണം ചെയ്തു.
വിവിധ സെഷനുകളിലായി വിസ്ഡം മണ്ഡലം സെക്രട്ടറി വി.കെ.സുബൈർ, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് പി.എം. ഷരീഫ്, സെക്രട്ടറി ടി.എം.നൗഫൽ, അശ്റഫ് വള്ളിയോത്ത്, കെ.അബ്ദുൽ നാസർ മദനി, സി.പി. സാജിദ് എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ ഇ.കെ.സുനീർ സ്വാഗതവും ട്രഷറർ ടി.ടി.അബ്ദുസലാം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍