യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും പെൺകുട്ടികൾ; പരുമല കോളജിനിത് ചരിത്രം

പരുമല പമ്പ ദേവസ്വം ബോര്‍ഡ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 14 സീറ്റിലും തിരഞ്ഞെടുക്കപ്പെട്ടത് പെണ്‍കുട്ടികള്‍. മറ്റാരും മല്‍സരിക്കാനില്ലാതെ വന്നതോടെയാണ് എതിരില്ലാതെ എസ്എഫ്ഐ പാനല്‍ വിജയിച്ചത് .

പമ്പാ കോളജിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ സീറ്റിലും പെണ്‍കുട്ടികള്‍ വരുന്നത്. നോമിനേഷന്‍ കൊടുത്തവരെല്ലാം എസ്എഫ്ഐ പ്രവര്‍ത്തകര്‍. കെ.എസ്.യു, എ.ബി.വി.പി. പ്രസ്ഥാനങ്ങളില്‍ നിന്ന് നോമിനേഷന്‍ കൊടുക്കാന്‍ ആരുമില്ലായിരുന്നു. ആൺ കുട്ടികളക്കം അൻപതിലധികം പേർ നോമിനേഷൻ നൽകിയിരുന്നു. ഒടുവിൽ മറ്റ് നോമിനേഷനുകളെല്ലാം പിന്‍വലിച്ചതോടെ 14 പെണ്‍കുട്ടികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജിഷ എല്‍സ ജോര്‍ജാണ് ചെയര്‍ പേഴ്സണ്‍. വിജയം ഉറപ്പിച്ചതോടെ ഇടുക്കിയിലെ SFI രക്തസാക്ഷി ധീരജിന് അഭിവാദ്യം അർപ്പിച്ചായിരുന്നു പ്രകടനം. ഔദ്യോഗിക പ്രഖ്യാപനം വരാനുണ്ട്. മാര്‍ച്ച് പതിനഞ്ചിനാണ് യൂണിയന്‍ തിരഞ്ഞെടുപ്പ്. എന്തായാലും മിന്നല്‍ പ്രകടനം കാഴ്ച വയ്ക്കുമെന്ന ഉറപ്പിലാണ് 14 പെണ്‍കുട്ടികളും.‌


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍