പൊതു പണിമുടക്ക്: സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും


തിരുവനന്തപുരം: രണ്ടു ദിവസത്തെ ദേശവ്യാപക പണിമുടക്ക്  കണക്കിലെടുത്ത് സംസ്ഥാനത്ത് റേഷന്‍ കടകള്‍  ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച്‌ 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ഇതുകാരണമാണ് റേഷൻ കടകൾ ഞായറാഴ്ച തുറക്കുന്നത്. റേഷൻ കടകൾ ഞായറാഴ്ച പ്രവർത്തിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.

മാര്‍ച്ച്‌ 28, 29 ദിവസങ്ങളില്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തൊഴിലാളി യൂണിയനുകള്‍. ഗതാഗതം, ബാങ്ക്, കൃഷി തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളാണ് പണി മുടക്കുന്നത്. എന്നാല്‍ ഇത് റേഷന്‍ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍