എംപിമാരെ മർദിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; കയ്യേറ്റം: പ്രതിഷേധം
പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള എംപിമാരെ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എംപിമാരെ കയ്യേറ്റം ചെയ്തു. പാര്‍ലമെന്‍റ് വളപ്പില്‍ സില്‍വര്‍ലൈനിനെതിരെ പ്രതിഷേധവുമായി എത്തിയതായിരുന്നു യുഡിഎഫ് എംപിമാര്‍. എംപിമാരെ പാർലമെന്റ് വളപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു. അതേസമയം, യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാന്‍ സ്പീക്കര്‍ ഒാം ബിര്‍ല വ്യക്തമാക്കി. അതിനിടെ, ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉടന്‍ പ്രധാനമന്ത്രിയെ കാണും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍