കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷന്‍ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പില്‍ കെ സി സോജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷന്‍ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പില്‍ കെ സി സോജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം വാരിക്കുഴിത്താഴം ബ്രാഞ്ച്അംഗമാണ്. ഏറെകാലം ദേശാഭിമാനി താമരശേരി ലേഖകനായും പിആര്‍ഡി കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചിരുന്നു.
വാരിക്കുഴിത്താഴത്തെ കൗണ്‍സിലര്‍ കെ ബാബു സിപിഐഎം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സോജിത്ത് ഇന്ന് നാമനിര്‍ദ്ദേശപത്രിക നല്‍കും. 27ന് നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, പിടിഎ റഹീം എംഎല്‍എ ഏരിയാ സെക്രട്ടറി കെ ബാബു തുടങ്ങിയ എല്‍ഡിഎഫ് നേതാകള്‍ സംസാരിക്കും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ കെ ബാബു വിജയിച്ചത്. 27 വരെ നാമനിര്‍ദേശപത്രികള്‍ സമര്‍പ്പിക്കാം. 28ന് സൂക്ഷമ പരിശോധന നടക്കും നാമനിര്‍ദേശപത്രികള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം 30 ആണ്. മെയ് 17നാണ് ഉപതെരഞ്ഞെടുപ്പ്. 18ന് ബുധനാഴ്ച ഫലപ്രഖ്യാപനം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍