കടുവാ ഭീഷണി; തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കരിക്കണമെന്ന് ഡിവൈഎഫ്ഐ ചെമ്പുങ്കര യൂണിറ്റ് കമ്മറ്റി
കട്ടിപ്പാറ: പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ചെമ്പുങ്കരയിലെ വിവിധ പ്രദേശങ്ങളില്‍ കടുവാ സാനിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതിയകറ്റാനാവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് ഡിവൈഎഫ്‌ഐ ചെമ്പുങ്കര യൂണിറ്റ് കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജനവാസ മേഖലയിലെ കടുവാ സാന്നിദ്ധ്യം വലിയൊരു ജനവിഭാഗത്തെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. സന്ധ്യാ സമയത്തോടു കൂടി ആരംഭിക്കുന്ന ഇടിയോടു കൂടിയ വേനല്‍മഴ കനത്ത ഇരുട്ട് വ്യാപിക്കാന്‍ കാരണമായിരിക്കെ മാസങ്ങളായി കത്താതെ കിടക്കുന്ന തെരുവ് വിളക്കുകള്‍ കത്തിക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ഡി വൈ എഫ് ഐ കട്ടിപ്പാറ മേഖല വൈ പ്രസിഡന്റ് രജിന്‍ പി. കെ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍