പത്താം വയസിൽ ഖുർ ആൻ മുഴുവൻ മനപാഠം; വിസ്മയമായി അയിഷ ഇസ


താമരശ്ശേരി : പത്താം വയസില്‍ ഖുര്‍ ആന്‍ മുഴുവന്‍ മനപാഠമാക്കിയ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടാം.  പുനൂര്‍ മങ്ങാട് അയിഷ ഇസയാണ് കേരളത്തില്‍ അധികമാര്‍ക്കും കൈവരിക്കാനാകാത്ത നേട്ടം സ്വന്തമാക്കിയത്.

114 അധ്യായങ്ങളിലായി 6666 സൂക്തങ്ങള്‍. ഒന്നുപോലും വിടാതെ മനപാഠമാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ തുടങ്ങിയ അയിഷ ഒന്നരവര്‍ഷം കൊണ്ട് ലക്ഷ്യം പൂര്‍ത്തീകരിച്ചു. പൂനൂര്‍ ഇഷാത്ത് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആയിഷ ദിവസം ആറും ഏഴും പേജ് വരെ മനപാഠമാക്കി. പുനൂര്‍ മങ്ങാട് വി.എം റഷീദിന്റേയും അസ്മയുടേയും മകളായ അയിഷ എ.പി കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പൗത്രി പുത്രി കൂടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍